ബഫര്‍ സോണ്‍ പ്രഖ്യാപനത്തെ ജനകീയമായി നേരിടും

0

 

വന്യജീവിസങ്കേതത്തിനുചുറ്റും ഒരുകിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോലമേഖല; നിയമപരമായും ജനകീയമായും നേരിടാനൊരുങ്ങി സുല്‍ത്താന്‍ബത്തേരി നഗരസഭ. പരിസ്ഥിതി ലോലമേഖലയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുന്ന സുല്‍ത്താന്‍ ബത്തേരി ടൗണിന്റെ വികസനത്തെ ഉത്തരവ് പിന്നോട്ടടിക്കും. സ്ഥിരം നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ബത്തേരി പോലുള്ള പട്ടണത്തിന്റെ വികസനത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കും. ഈ സാഹചര്യത്തിലാണ് ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേസില്‍ കക്ഷിചേരുന്നതിനെ കുറിച്ച് നഗരസഭ ആലോചിക്കുന്നത്.

വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബഫര്‍ സോണ്‍നടപ്പാകുമ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സുല്‍ത്താന്‍ബത്തേരി ടൗണിനെയാണ്. കെ എസ് ആര്‍ടിസി പരിസരം മുതല്‍ ബീനാച്ചി വരെയുള്ള ദൂരത്തില്‍ ടൗണ്‍ പൂര്‍ണ്ണമായുമാണ് ബഫര്‍സോണില്‍ പെടുന്നത്. ഈ ഭാഗങ്ങളില്‍ സ്ഥിരനിര്‍മ്മാണം പാടില്ലന്നും, നിലവിലെ കെട്ടിടങ്ങളുടെ വിവരങ്ങള്‍ മൂന്നുമാസത്തിനകം സുപ്രീംകോടിതിയെ ധരിപ്പിക്കണമെന്നും, നിലവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തിനകം പിസിസിഎഫില്‍ നിന്നും അനുമതി വാങ്ങണമെന്നുള്ള കാര്യങ്ങളും ഉത്തരവില്‍ നിര്‍്ദ്ദേശിക്കുന്നുണ്ട്. ഇതെല്ലാംതന്നെ ബത്തേരിപോലുള്ള പ്ട്ടണത്തിന്റെ വികസനത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കും. ഈ സാഹചര്യ്ത്തിലാണ് ഉ്ത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേസില്‍ കക്ഷിചേരുന്നതിനെ കുറിച്ച് നഗരസഭ ആലോചിക്കുന്നത്. ഇതില്‍ നിയമോപദേശം തേടും. കൂടാതെ ശക്തമായ ജനകീയ പ്രതിഷേധമുണ്ടായാല്‍ ഉത്തരവ് പുനപരിശോധിക്കാമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം മുഖവിലക്കെടുത്ത് ജനകീയ പ്രതിഷേധങ്ങള്‍്ക്ക് നേതൃത്വം നല്‍കാനും ഒരുങ്ങുകയാണ് നഗരസഭ.

Leave A Reply

Your email address will not be published.

error: Content is protected !!