പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിയമ നടപടികളില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപനം കെ പി സി സി എക്‌സിക്യുട്ടിവ് അംഗം കെ എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.വയനാടന്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി തോമസ് അധ്യക്ഷനായിരുന്നു.റെജി പുളിങ്കുന്നേല്‍,ടി എസ് ദിലീപ് കുമാര്‍,സിജു പൗലോസ്,മണി പാമ്പാനാല്‍, പി.ഡി ജോണി, വര്‍ഗീസ് മുരിയന്‍ കാവില്‍, എന്‍ യു ഉലഹന്നാന്‍, കെ.എല്‍ ജോണി എന്നിവര്‍ സംസാരിച്ചു.