ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാനായില്ല

0

 

ജില്ലയില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാനായില്ല. ജീവനക്കാരുടെയും ബസ്സുകളുടെയും കുറവാണ് സര്‍വീസ് തുടങ്ങുന്നതിന് പ്രതിസന്ധിയായത്. വരും ദിവസങ്ങളില്‍ സര്‍വീസ് ആരംഭിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതര്‍.ജില്ലയില്‍ ബത്തേരി ഡിപ്പോയില്‍ നിന്നും മാത്രമാണ് തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തുന്നത്. ഇവിടെ നിന്നും 14 സര്‍വീസുകളാണ് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലേക്ക് നടത്തുന്നത്.

സംസ്ഥാനത്ത് നിന്നും കെഎസ്ആര്‍ടിസി തമിഴ്നാട്ടിലേക്ക് ഇന്നമുതല്‍ സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് ജി്ല്ലയില്‍ നിന്നും ഒറ്റസര്‍വീസ് പോലും നടത്താനാവാത്തത്. ജില്ലയില്‍ ബത്തേരി ഡിപ്പോയില്‍ നിന്നും മാത്രമാണ് തമിഴ്നാട്ടിലേക്ക് സര്‍വീസ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നുള്ളു. ഇവിടെ നിന്നും 14 സര്‍വീസകളുാണ് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലേക്ക് നടത്തുന്നത്. ഇതില്‍ ഒന്നുപോലും ഇന്ന് അയക്കാനായില്ല. കണ്ടക്ടര്‍മാരുടെയും ബസ്സുകളുടെയും കുറവാണ് സര്‍വീസ് പുനരാരംഭിക്കുന്നതിന്ന് തടസ്സമായിരിക്കുന്നത്. തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ കോഴിക്കോട് സര്‍വ്വീസിന് അയച്ചതാണ് ബസ്സുകളുടെ കുറവിന് കാരണമായത്. ഡിപ്പോയില്‍ നിന്നും ഡിപിസിക്കായി ബസ്സുകള്‍ കൊണ്ടുപോയതും സര്‍വീസ് നടത്തുന്നതിന് തടസ്സമായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, തമിഴ്നാട് വഴി തൃശൂര്‍ എന്നിവിടങ്ങളിലേക്ക് രണ്ട് സര്‍വീസ് വീതവും, പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് തമിഴ്നാട് വഴിസര്‍വീസ് നടത്തുന്ന ഓരോ സര്‍വീസും, അയ്യംകൊല്ലിയിലേക്ക് അഞ്ച് സര്‍ക്കിള്‍ സര്‍വീസുമാണ് ബത്തേരിയിലേക്ക് നടത്തിവന്നിരുന്നത്. വരും ദിവസങ്ങളില്‍ സര്‍വീസുകള്‍ തടുങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!