മനസാക്ഷി മരവിക്കാത്ത ചിലരുണ്ട് സര്‍വ്വീസുകളില്‍
രോഗിയായ 75 കാരന്റെ മൂന്ന് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്ത സംഭവം, കെ.എസ്.ഇ.ബി. അസോസിയേഷന്‍ ബില്‍ തുക പിരിവെടുത്ത് അടച്ച് ജപ്തി നടപടി ഒഴിവാക്കി.തിരുനെല്ലി അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടി 2014 ല്‍ എടുത്ത വൈദ്യുതി കണക്ഷനില്‍ അടയ്ക്കാന്‍ ബാക്കി വന്ന തുക കുടിശ്ശികയായതാണ് സ്ഥലം ജപ്തി ചെയ്യുന്ന നിലയിലേക്ക് എത്തിയത്.വിഷയം ശ്രദ്ധയില്‍പ്പെട്ട തിരുനെല്ലി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എംഎ സനലിന്റെ പ്രത്യേക ഇടപെടലില്‍ കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ വഴി പണം പിരിവെടുത്ത് അടച്ച് ജപ്തി നടപടി ഒഴിവാക്കുകയായിരുന്നു.
വിഷയം ശ്രദ്ധയില്‍പ്പെട്ട തിരുനെല്ലി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ എംഎ സനലിന്റെ പ്രത്യേക ഇടപെടലില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തങ്ങളുടെ സംഘടനയായ കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ വഴി പണം പിരിവെടുത്ത് അടച്ച് ജപ്തി നടപടി ഒഴിവാക്കുകയായിരുന്നു.
ജപ്തി നടപടി ഒഴിവാക്കിയ കെ എസ് ഇ ബിയോടും നടപടി ഒഴിവാക്കാന്‍ പരിശ്രമിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനോടും തീര്‍ത്താതീരാത്ത നന്ദിയുണ്ടെന്ന് തിമ്മപ്പച്ചെട്ടി.മാനന്തവാടി താലൂക്കിലെ തിരുനെല്ലി അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടി എന്ന 75 കാരന്റ2014 ല്‍ എടുത്ത വൈദ്യുതി കണക്ഷന്റെ അടയ്ക്കാന്‍ ബാക്കി വന്ന തുക കുടിശ്ശികയായതാണ് രോഗിയായ തിമ്മപ്പന്‍ ചെട്ടിയുടെയുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലം ജപ്തി ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെ മാറ്റിയത്ജപ്തി നടപടി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
90 മുതല്‍ പലവിധ രോഗങ്ങളാല്‍ ലയുന്ന തന്റെ പേരിലുള്ള ജപ്തി നടപടി ഒഴിവാക്കാന്‍ പണം കണ്ടെത്താന്‍ പരിശ്രമിച്ച കെഎസ്ഇബി മാനന്തവാടി സെക്ഷനിലെ കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജിവനക്കാരോടും,മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ ദുരിതത്തില്‍ കഴിയുന്ന തന്റെ അവസ്ഥ റവന്യൂ വകുപ്പിലും, കെ എസ് ഇബിയിലും അറിയിച്ച് ജപ്തി നടപടി ഒഴിവാക്കിക്കിട്ടുവാന്‍ സഹായിച്ചവരോടും ഏറെ നന്ദിയും കടപ്പാടും ഉണ്ടെന്നും മകളുടെ വീട്ടില്‍ രോഗിയായി കഴിയുന്ന തിമ്മപ്പച്ചേട്ടി പറഞ്ഞു.സര്‍ക്കാര്‍ ജോലി ജീവന ഉപാദിയായി മാത്രം കാണുന്ന ലോകത്തില്‍ മനസാക്ഷി മരവിക്കാത്ത ചിലര്‍ ണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം