ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വര്‍ധിച്ചത്. കേരളത്തില്‍ കോഴി ലഭ്യതക്കുറവും, കോഴിത്തീറ്റ വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.റമദാന്‍ വ്രതവും, വിഷുവുമായി ആവശ്യക്കാര്‍ കൂടുതലാകുമ്പോഴാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ ആഴ്ച്ച ഇറച്ചിത്തൂക്കത്തിന് ഒരു കിലോ കോഴിക്ക് 190 രൂപയായിരുന്നു വില. ഈ ആഴ്ച്ചയില്‍ 220 രൂപയായാണ് വില വര്‍ധിച്ചത്.
ജീവനോടെ 100 രൂപ മുതല്‍ 120 രൂപവരെയായിരുന്നു കിലോക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച 140 രൂപയായി വില വര്‍ധിച്ചു. കോഴിത്തീറ്റ വിലവര്‍ധനയും ഇന്ധന വിലവര്‍ധനയുമുള്‍പ്പെടെയുള്ള കാരണങ്ങളാണ് വിലവര്‍ധനക്ക് കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
ചൂട് കാലമായ ഏപ്രില്‍ മെയ് മാസങ്ങളില്‍ സാധാരണ കോഴി വില കുറവാകുകയാണ് പതിവ്. എന്നാല്‍, ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണില്‍ കോഴി വില വര്‍ധിക്കുന്നത്. അടുത്ത ആഴ്ചയോടെ വിലകുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു