സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം: ഒരാള്‍ അറസ്റ്റില്‍
വാട്‌സാപ്പിലൂടെ സമൂഹത്തിലെ വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കാനും അതുവഴി ലഹളയും വിദ്വേഷവും ഉണ്ടാക്കാന്‍ ഇടയാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മക്കിയാട് സ്വദേശി ചെറുവാക്കണ്ടി അബുവിനെയാണ് തൊണ്ടര്‍നാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.ജി. രാജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. എസ്.ഐ. രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍ ടോണി മാത്യു എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. സമാന രീതിയില്‍ പ്രചരണം നടത്തിയ വെള്ളമുണ്ട സ്വദേശിയായ യുവാവിനെതിരെ വെള്ളമുണ്ട പോലീസും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.