സമരം ശക്തമാക്കും റെയില്‍വേ ആക്ഷന്‍കമ്മറ്റി

0

നിലമ്പൂര്- വയനാട്- നഞ്ചകോട് റെയില്‍വേ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി റെയില്‍വേ ആക്ഷന്‍കമ്മറ്റി.സെക്രട്ടറേയറ്റിനുമുന്നില്‍ ഉപവാസം, നിയമസഭ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഇന്നുവിളിച്ചുചേര്‍ത്ത നീലഗിര വയനാട് എന്‍ എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റിയുടെ യോഗത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഈ മാസം 31 നുള്ളില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തും.

തുടര്‍ന്ന് നിയമസഭ ചേരുന്ന ദിവസം നിയമസഭ മാര്‍ച്ചും ഉപവാസവും നടത്താനാണ് തീരുമാനം. കൂടാതെ രാഹുല്‍ എം പിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിലമ്പൂര് – വയനാട്- നഞ്ചകോട് റെയില്‍വേക്കായി ആവശ്യമുന്നയിക്കാനും തീരുമാനിച്ചു. ജില്ലയിലെ എംഎല്‍എമാര്‍ക്ക് പുറമെ നിര്‍ദ്ധിഷ്ട പാത കടന്നുപോകുന്ന ഭാഗങ്ങളിലെ നിലമ്പൂര്, വണ്ടൂര്, പെരിന്തല്‍മണ്ണ തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ പിന്തുണ തേടാനും യോഗത്തില്‍ തീരുമാനമായി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഇന്നും നാളെയുമായി നടത്തുന്ന ജനജാഗ്രത യാത്രയ്ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്. യോഗത്തില്‍ കെ പി സിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം, ആക്ഷന്‍കമ്മറ്റി ഭാരവാഹികളായ അഡ്വ. റ്റി എം റഷീദ്, ഡോ ഇ പി മോഹന്‍ദാസ്, പി വൈ മത്തായി, എം എ അസൈനാര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!