അധ്യാപകരോട് വിട്ടുവീഴ്ചയില്ല; ജില്ല തിരിച്ച്  വീണ്ടും കണക്കെടുത്തേക്കും

0

വാക്‌സീന്‍ എടുക്കാത്ത അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് റെയില്‍വേ അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ മാതൃകയില്‍. വാക്‌സീന്‍ എടുക്കാത്തവര്‍ക്കെതിരെ നിയമ നടപടി പ്രായോഗികമാകില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു പുതിയ സമ്മര്‍ദതന്ത്രം.

ആരോഗ്യപരമായ കാരണങ്ങള്‍ ഒഴികെ അധ്യാപകര്‍ക്ക് വാക്‌സീന്‍ എടുക്കുന്നതില്‍ ഇളവുകള്‍ നല്‍കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ മാര്‍ഗരേഖ ലംഘിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, 5000 അധ്യാപകര്‍ വാക്‌സീന്‍ എടുത്തില്ലെന്ന മന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ഈ കണക്കു തെറ്റാണെന്നും യഥാര്‍ഥ കണക്ക് സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!