അപരിചിതരുടെ വീഡിയോ കോളുകള്‍ ചാടിക്കേറി അറ്റന്‍ഡ് ചെയ്യരുത് ; മുന്നറിയിപ്പ്

0

അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത് എന്ന് പോലീസിന്റെ മുന്നറിയിപ്പ്. കേരള പോലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോമാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈയിടെയായി അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍ഷോട്ട് റെക്കോര്‍ഡ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം ആവശ്യപ്പെടുന്നതായും പരാതി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്നുണ്ട.് കോള്‍ ചെയ്യുന്നവര്‍ തങ്ങളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് കൊണ്ടായിരിക്കും ഇത്തരം കോളുകള്‍ ചെയ്യുന്നത് കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം തന്നെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോ റെക്കോര്‍ഡിങ്ങും എടുത്തതിനുശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയുന്നതായ് കണ്ടുവരുന്നു. കോള്‍ അറ്റന്‍ഡ് ചെയ്തശേഷം വ്യക്തി അസ്ലീല ചാറ്റിങില്‍ ഏര്‍പ്പെട്ടു എന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട് ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അപരിചിതരില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്തു വഞ്ചിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!