കടുവയെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി- വനം മന്ത്രി
പയ്യംമ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമിറങ്ങിയ കടുവയെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. കടുവ വിഷയത്തില്‍ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് എന്‍.സി.പി. വയനാട് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നതായി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാന്‍ പറഞ്ഞു.