വയനാട് ഡി.സി.സി.യുടെ നേതൃത്വത്തില്‍ നടത്തുന്ന ജന്‍ ജാഗ്രത യാത്ര നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ നടക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രാഹം എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യമൊട്ടാകെ നവംബര്‍ 14 മുതല്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ നടത്തി വരികയാണെന്നും, കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള ബഹുജന സമ്പര്‍ക്ക പരിപാടിയാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യമൊട്ടാകെ നവംബര്‍ 14 മുതല്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ നടത്തി വരികയാണെന്നും, കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള ബഹുജന സമ്പര്‍ക്ക പരിപാടിയാണിതെന്നും ഇവര്‍ പറഞ്ഞു. ജന്‍ ജാഗരണ്‍ അഭിയാന്റെ ഭാഗമായി വയനാട് ജില്ലയില്‍ നവംബര്‍ 30 ന് തുടക്കം കുറിച്ച്, ഡിസംബര്‍ 1,2 തിയ്യതികളിലായി മൂന്ന് നിയോജക മണ്ഡലങ്ങളിലും ജന ജാഗ്രത യാത്രകള്‍ സംഘടിപ്പിക്കും. ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ മാനന്തവാടിയില്‍ നിന്നും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട് ടി. സിദ്ധിഖ് എം.എല്‍.എ. വടുവഞ്ചാലില്‍ നിന്നും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പദയാത്രയായി ജാഥ നയിക്കും. ഡിസംബര്‍ 2 -?0 തിയ്യതി വൈകിട്ട് മൂന്ന് പദയാത്രകളും എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരത്ത് സംഗമിച്ച് കല്‍പ്പറ്റയിലേക്ക് വലിയ ജാഥയായി എത്തിച്ചേരും. നവംബര്‍ 30 ന് നടക്കുന്ന ഉദ്ഘാടന പരിപാടികളില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ടി. ബല്‍റാം, എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹന്‍ എന്നിവര്‍ സംബന്ധിക്കും. ഡിസംബര്‍ 2 ന് വൈകുന്നേരം കല്‍പറ്റയില്‍ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.