രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ദേശാഭിമാനി ജില്ലാ ബ്യൂറോക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുമുണ്ടായ അക്രമവും കൈയേറ്റങ്ങളും അംഗീകരിക്കാനാവാത്തതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങള്‍ ചോദിച്ചതിന് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിടുമെന്ന് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണം. ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് നല്ല നേതാവിന്റെ പ്രണതയല്ല.പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ ദേശാഭിമാനി ഓഫിസിന് നേരെ കല്ലേറ് നടത്തിയത് സമാധാന വാഹകരാണെന്ന് അവകാശപ്പെട്ട് നടക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകരാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്.പ്രകടനത്തിനിടയിലും മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തി.വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനിറങ്ങുന്നവരെ കായികമായി നേരിടാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് കെ സജീവന്‍,സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ എ.പി അനീഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.