ചീരാല്‍ കുടുംബാരോഗ്യ കേന്ദ്ര പരിധിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നെന്മേനി പഞ്ചായത്തും ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ മലേറിയ അടക്കമുള്ള രോഗ പരിശോധന നടത്തി.
ഒപ്പം കോവിഡ് വാക്‌സിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ഈസ്റ്റ് ചീരാല്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാലയില്‍ നടന്ന ക്യാമ്പ്് വാര്‍ഡ് മെമ്പര്‍ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ നവാസ്, മുനീബ്, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.