മേപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു
മേപ്പാടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ കാപ്പി പറിക്കാനെത്തിയ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. നേപ്പാള്‍ ബംഗല്‍ മുന്‍സിപ്പാലിറ്റി സ്വദേശിനി ബിമല (28)യെയാണ് കുന്നമ്പറ്റയില്‍ സ്വകാര്യ എസ്റ്റേറ്റിലെ താമസസ്ഥലത്തെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ അടിയേറ്റ മുറിവുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് സലിവന്‍ ജാഗിരിയെ മേപ്പാടി പോലീസ് ചോദ്യം ചെയ്ത് വരുന്നു. രാവിലെ ഭാര്യയെ കാണ്‍മാനില്ലെന്ന് പറഞ്ഞ സാല്‍വാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഷെഡ് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.