പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ക്രമവിരുദ്ധമായി പ്രമോഷന്‍ ലിസ്റ്റില്‍ കയറിക്കൂടിയ സംഭവത്തില്‍ ജോയിന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഹിയറിങ് നടത്തി. രണ്ടര വര്‍ഷത്തോളമായി എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷന്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ക്രമവിരുദ്ധമായി പ്രമോഷന്‍ ലിസ്റ്റില്‍ കയറിക്കൂടിയത്.സ്വന്തം പ്രമോഷന്‍ കാര്യത്തിനായി സര്‍വീസ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചത്. എന്‍ജിഒ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ ജോയിന്‍ ഡയറക്ടര്‍ തയ്യാറായതെന്നും, യൂണിയന്‍ നേതാവായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് വകുപ്പ് മുന്‍പ് സ്വീകരിച്ചതെന്നും എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് പറഞ്ഞു.