ഒക്ടോബര്‍ 10 മുതല്‍ 10 ദിവസക്കാലം വയനാട് ജില്ലാ കളക്ടറേറ്റിനു മുന്നില്‍ റിലേ നിരാഹാര സത്യാഗ്രഹം നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനയാണ് മടക്കി മലയിലെ മെഡിക്കല്‍ കോളേജ് അട്ടിമറിച്ചെതെന്ന് ഇവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി.ഫിലിപ്പ് കൂട്ടി, വിജയന്‍ മടക്കിമല, വി.പി. അബ്ദുല്‍ ഷുക്കൂര്‍, അഡ്വ: ടി. യു ബാബു, എം. ഇക്ബാല്‍ മുട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
വീട്ടമ്മമാര്‍, മുതിര്‍ന്ന പൗരന്മാര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, വ്യാപാരികള്‍, അംഗപരിമിതര്‍, സാമൂഹ്യ സാംസ്‌കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാ വിഭാഗങ്ങളിലുമുള്ളവരുടെ പ്രതിനിധികള്‍ ഈ സത്യാഗ്രഹ സമരത്തില്‍ പങ്കാളികളാവും.ഭരണ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാട് അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍, സമരം പഞ്ചായത്ത് വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും, ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ പരസ്യമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വരികയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.