ബത്തേരി ശ്രീമാരിയമ്മന്‍ ക്ഷേത്രമഹോത്സവം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ്
പങ്കെടുത്തത്.
ദേവവേഷങ്ങള്‍, ഗജവീരന്‍ , കാവടി, അമ്മന്‍കുടം, നിശ്ചലദൃശ്യങ്ങള്‍, പഞ്ചവാദ്യം, പാണ്ടിമേളം,നാദസ്വരം,തെയ്യം, കരകം എന്നിവയുടെ അകമ്പടിയോടെയാണ് താലപ്പൊലി എഴുന്നള്ളത്ത് നടന്നത്. നഗരം ചുറ്റി രത്രി പത്തുമണിയോടെ ക്ഷേത്രത്തിലെ മാരിയമ്മക്ക് മുന്നില്‍ നിറതാലം സമര്‍പ്പിച്ചാണ് താലപ്പൊലി എഴുന്നള്ളത്ത് സമാപിച്ചത്.
തുടര്‍ന്ന് വിവധ കലാപരിപാടികള്‍ എന്നിവയും രാത്രി പന്ത്രണ്ടുമണിക്ക് കരകം എഴുന്നള്ളത്തും പുലര്‍ച്ചെ മൂന്ന് മണിക്ക് കുംഭം എഴുന്നള്ളത്തും അഞ്ചുമണിക്ക് കനലാട്ടവും അഞ്ചരയ്ക്ക് ഗുരുസിയാട്ടത്തിനും ശേഷം ഇന്ന് രാവിലെ ആറ് മണിക്ക് കൊടിഇറക്കിയതോടെ ഈ വര്‍ഷത്തെ ഉല്‍സവത്തിന് സമാപനമായി. ഉത്സവത്തില് പങ്കെടുത്ത് അമ്മയുടെ അനുഗ്രഹം വാങ്ങുതിന്നായി -കര്‍ണ്ണാടക-തമിഴ്നാട് എന്നിവിടിങ്ങളില്‍ നിന്ന് നൂറ്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നത്.