ജലവിഭവ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ഇന്നലെ കോടതിയുടെ വിമര്‍ശനത്തില്‍ ഉണ്ടായ റോഡുകളില്‍ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ജലവിഭവ വകുപ്പ് ഉത്തര വാദിത്വം കാണിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ പ്രധാന തടസമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശ മലയോര മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. മധ്യമങ്ങള്‍ വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുക തന്നെ വേണമെന്നും എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ടാറിങ് മഴ കഴിഞ്ഞ ശേഷമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.കരാറുകാര്‍ക്ക് റോഡ് തകര്‍ന്നതിലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. മഴകളെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകള്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.