മെഡിസെപ്: അന്തിമ വിവര ശേഖരണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

0

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – മെഡിസെപിന്റെ അന്തിമ വിവര ശേഖരണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ഓഗസ്റ്റ് 25 നു മുമ്പ് ജീവനക്കാരും പെന്‍ഷന്‍കാരും തങ്ങളുടെ വ്യക്തി/ആശ്രിത വിവരങ്ങള്‍ തെറ്റില്ലെന്ന് ഉറപ്പു വരുത്തണം. പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഓഗസ്റ്റ് 25 നു മുമ്പ് ജീവനക്കാര്‍ ബന്ധപ്പെട്ട ഡിഡിഒ മാരേയും പെന്‍ഷന്‍കാര്‍ ട്രഷറി ഓഫീസര്‍മാരേയും സമീപിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വെരിഫൈ ചെയ്തുവെന്ന് ഉറപ്പു വരുത്തണം. ഇതിനു ശേഷം സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വരുന്ന തിരുത്തലുകള്‍ മെഡിസെപ് ഐഡി കാര്‍ഡില്‍ പ്രതിഫലിക്കില്ല. ഇതിലെ വിവരങ്ങള്‍ കുറ്റമറ്റാതായാല്‍ മാത്രമേ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സ ലഭിക്കൂ.ഐഡി കാര്‍ഡ് നിര്‍ബന്ധം.
ആശുപത്രികളില്‍ എത്തുന്ന മെഡിസെപ് ഗുണഭോക്താക്കള്‍ ആശ്രിതര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ അടങ്ങിയ ഐഡി കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം. കൂടെ ആധാര്‍ കാര്‍ഡ്/ പാന്‍ കാര്‍ഡ് / വോട്ടര്‍ ഐഡി കാര്‍ഡ്/എംപ്ലോയീസ് ഐഡി കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും നല്‍കണം. ആശ്രിതരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കാര്‍ഡുമായി എത്തിയാല്‍ ആശുപത്രികളില്‍ നിന്ന് മെഡിസെപ് പദ്ധതിയുടെ സേവനം ലഭിക്കില്ല. ഐഡി കാര്‍ഡ് ഇല്ലാതെ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ചികിത്സ ലഭ്യമാകില്ല.

Leave A Reply

Your email address will not be published.

error: Content is protected !!