നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദ്വിദിന നേതൃത്വ ക്യാമ്പ് കല്‍പ്പറ്റ മിസ്റ്റി ഹില്‍സ് റിസോര്‍ട്ടില്‍ 12-ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എന്‍.സി.പി. നേതൃനിരയിലുള്ള 80-ഓളം ഭാരവാഹികള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12-ന് രാവിലെ എന്‍.സി.പി. സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. രാജന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും.മോട്ടിവേഷന്‍ ട്രെയ്‌നര്‍ വര്‍ഗീസ് പോള്‍, കെ.എഫ്.ഡി.സി. ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, കൃഷി ശാസ്ത്രജ്ഞ ഡോ. ടി.ആര്‍. സമ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും.
13-ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ,പോഷക സംഘടന പ്രസിഡന്റുമാര്‍ ,ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാന്‍, സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി. പ്രേമാനന്ദന്‍ , ജില്ലാ സെക്രട്ടറി വന്ദന ഷാജു, റസാഖ് മൗലവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു