പിന്‍വലിച്ച 3 കാര്‍ഷിക നിയമങ്ങളും കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമല്ലെന്ന് കുമ്മനം രാജശേഖരന്‍. കാര്‍ഷികമേഖലക്ക് ഒന്നും ചെയ്യാത്ത സംസ്ഥാന സര്‍ക്കാരാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച മനു വര്‍ണ്ണ എന്ന നെല്‍വിത്ത് പിന്‍വലിക്കണമെന്നും, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പച്ചക്കറി ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലന്നും കര്‍ഷിക മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും, മേഖലക്കു വേണ്ടി സുസ്ഥിരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.