മൈതാനം കളിസ്ഥലമായി നിലനിര്‍ത്തണം: പ്രദേശവാസികള്‍ പ്രതിഷേധത്തില്‍

0

 

കളിസ്ഥലം മോട്ടോര്‍ വാഹന വകുപ്പിന് ടെസ്റ്റ് നടത്താന്‍ വിട്ടുനല്‍കിയ നടപടിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന് അയവില്ല.പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന മൈതാനം കളിസ്ഥലമായി തന്നെ നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ച്
കിടങ്ങില്‍ പ്രദേശത്തെ സ്ത്രീകളും മുതിര്‍ന്നവരും, യുവാക്കളും കുട്ടികളടക്കമുള്ളവര്‍ ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.കഴിഞ്ഞയാഴ്ച മോട്ടോര്‍വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റും നാട്ടുകാര്‍ തടഞ്ഞിരുന്നു.ജനപ്രതിനിധികളും പൊലിസുമെത്തി ചര്‍ച്ച നടത്തിയാണ് താല്‍ക്കാലികമായി ഗ്രൗണ്ട് ടെസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചത്.

പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ കളിസ്ഥലമായി ഉപയോഗിച്ചുപോന്നിരുന്ന കുപ്പാടി കാരക്കണ്ടിയിലെ മൈതാനം മോട്ടോര്‍വാഹന വകുപ്പിന് വിട്ടുനല്‍കിയ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി കിടങ്ങില്‍ പ്രദേശത്തെ സ്ത്രീകളും മുതിര്‍ന്നവരും, യുവാക്കളും കുട്ടികളടക്കമുള്ളവര്‍ ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കാരക്കണ്ടിയിലെ ഗ്രൗണ്ട് സംരക്ഷിക്കുക, മോട്ടോര്‍ വാഹന വകുപ്പിന് മൈതാനം വിട്ടുനല്‍കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും കയ്യിലേന്തിയാണ് പ്രകടനം നടത്തിയത്. കഴിഞ്ഞയാഴ്ച മോട്ടോര്‍വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റും നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളും പൊലിസുമെത്തി നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലികമായി ഗ്രൗണ്ട് ടെസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചത്. വരും ദിവസങ്ങളിലും ഗ്രൗണ്ട് മോട്ടോര്‍വാഹനവകുപ്പിന് വിട്ടുനല്‍കിയ നടപടിക്കെതിരെ പ്രതിഷേധ കനക്കുമെന്നാണ് അറിയുന്നത്. കൂടാതെ നിയമപരമായും നടപടിക്കെതിരെ നീങ്ങാനുമാണ് പ്രദേശവാസികളുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!