കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വയോജന വാരാചരണം ഒക്ടോബര്‍ ഒന്നിന് തുടങ്ങും.ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒക്ടോബര്‍ ഒന്നിന് കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി.സ്‌കുളിന് സമീപം രാവിലെ 10 മണിക്ക് കല്‍പ്പറ്റ എം.എല്‍.എ. ടി സിദ്ദീഖ് ഉദ്ഘാടനം നിര്‍വ്വഹിക്കും.കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡണ്ട് കെ.വി. മാത്യു മാസ്റ്റര്‍ അധ്യക്ഷനാവും. ഒക്ടോബര്‍ 7-ന് മീനങ്ങാടിയില്‍ സമാപന സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വയോജന കുടുംബ സംഗമം, പാലിയേറ്റീവ് പ്രവര്‍ത്തനം, അവകാശ സംരക്ഷണ ദിനം, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, മെഡിക്കല്‍ ക്യാമ്പ് , ആരോഗ്യ സെമിനാര്‍, വയോജന ശബ്ദം മാസിക പ്രചരണം തുടങ്ങിയവ വാരാചരണത്തിന്റെ ഭാഗമായി യൂണീറ്റുകളില്‍ നടക്കും.