കനത്ത മഴ പുല്‍പ്പള്ളിയില്‍ വ്യാപക കൃഷി നാശം

0

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പുല്‍പ്പള്ളി മേഖലയിലെ നിരവധി കര്‍ഷകരുടെ നെല്‍കൃഷി നശിച്ചു.അമരക്കുനി, ചെറുവള്ളി, ചേകാടി, ചെറ്റപ്പാലം പ്രദേശങ്ങളിലാണ് കനത്ത മഴയില്‍ കൊയ്യാനായ വയലിലേക്ക് വെള്ളം കയറി മണ്ണും ചളിയുമടിഞ്ഞ് 200 ഏക്കറോളം സ്ഥലത്തെ നെല്‍കൃഷി നശിച്ചത്്.തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കടമാന്‍തോട്, മുദ്ദള്ളിതോട് ഉള്‍പ്പടെ കര കവിഞ്ഞതോടെ പ്രദേശത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു. നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

അമരക്കുനിയിലെ ഗോപി പുളിക്കല്‍, വാസു, സി.വി ജോണി, സോമന്‍ മംഗലത്ത്, ലിജു, കുഞ്ഞിക്കുട്ടന്‍, കുമാരന്‍ പുളിക്കല്‍ തുടങ്ങിയ കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിച്ചത്.ചെറുവള്ളി പാടത്തെ ജയചന്ദ്രന്‍ ,ബേബി, എന്നിവരുടെ നെല്‍കൃഷിയും നശിച്ചു.ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്ത് നെല്‍കൃഷിയിറക്കിയ കര്‍ഷകരാണ് ഏറെ ദുരിതത്തിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!