കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

0

ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. കവിത, നോവല്‍, നാടകം, ചെറുകഥ, സാഹിത്യവിമര്‍ശനം (നിരൂപണം / പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രമാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാനഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ / തൂലികാചിത്രങ്ങള്‍), ഹാസസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം തുടങ്ങിയവയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 2017, 2018, 2019 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാര്‍ഡിനും എന്‍ഡോവ്മെന്റ് അവാര്‍ഡിനും പരിഗണിക്കുന്നത്.

സി.ബി.കുമാര്‍ അവാര്‍ഡ് (ഉപന്യാസം), ഐ.സി.ചാക്കോ അവാര്‍ഡ് ( വ്യാകരണം/ ഭാഷാശാസ്ത്രം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് (വൈദികസാഹിത്യം), ജി.എന്‍.പിള്ള അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം), കുറ്റിപ്പുഴ അവാര്‍ഡ് ( നിരൂപണം) എന്നിങ്ങനെ നല്‍കിവരുന്ന എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്കും കനകശ്രീ അവാര്‍ഡ് (കവിത), ഗീതാഹിരണ്യന്‍ അവാര്‍ഡ് (ചെറുകഥ) എന്നിവയ്ക്ക് 35 വയസിന് താഴെയുളളവര്‍ രചിച്ച കൃതികള്‍ക്കുളള എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!