പൊതുമരാമത്ത് വകുപ്പ് കല്‍പ്പറ്റ നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള റോഡുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍, പരസ്യബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, നിര്‍മാണ സാധന സാമഗ്രികള്‍, കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍, പെട്ടിക്കടകള്‍, മുതലായ എല്ലാ കയ്യേറ്റങ്ങളും ഏഴു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് ഇവ നീക്കം ചെയ്യുന്നതും ചെലവായ തുക പ്രസ്തുത വ്യക്തികളില്‍ നിന്നും ഈടാക്കുന്നതും നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.