മന്ത്രി വീണാ ജോര്‍ജ്ജ് നാളെ ജില്ലയില്‍

0

 

മന്ത്രി വീണാ ജോര്‍ജ്ജ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ജില്ലയിലെത്തും.ആരോഗ്യ മന്ത്രിയായതിനുശേഷം ആദ്യമായി ജില്ലയിലെത്തുന്ന മന്ത്രിയെ കാത്തിരിക്കുന്നത് നിരവധി വിഷയങ്ങള്‍.പ്രധാനമായും വയനാട് മെഡിക്കല്‍ കോളേജ് തന്നെയായിരിക്കും. 2022-23 ല്‍ തുടങ്ങുമെന്ന് കരുതിയ എം.ബി.ബി.എസ് അഡ്മിഷന്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ആരോഗ്യ സര്‍വ്വകലാശയില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘം തൃപ്തികരമായ റിപ്പോര്‍ട്ടല്ല സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.ജില്ലയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചിട്ടും ഇന്നും വിദഗ്ദ ചികിത്സക്കായി ചുരമിറങ്ങേണ്ട അവസ്ഥയാണ് ജില്ലയിലുള്ളത്.

ആരോഗ്യ മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തുന്ന വീണാ ജോര്‍ജ്ജിനു മുന്നില്‍ നിരവധി പരാധീനതകളായിരിക്കും എത്തുക.വയനാടിന്റെ സ്വപ്ന പദ്ധതിയായ മെഡിക്കല്‍ കോളേജ് ഇപ്പോഴും അതിന്റെ ശൈശവ ദിശയില്‍ തന്നെയാണ്. കൊട്ടിഘോഷിച്ച് 2021 ഫെബ്രുവരിയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും ബാലാരിഷ്ടതകള്‍ക്ക് നടുവില്‍ തന്നെയാണ് ഇപ്പോഴും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം. 2022 – 23 ല്‍ തുടങ്ങുമെന്ന് കരുതിയ എം.ബി.ബി.എസ് അഡ്മിഷന്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യ സര്‍വ്വകലാശയില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘം തൃപ്തികരമായ റിപ്പോര്‍ട്ടല്ല സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകാന്‍ ഇനിയും കടമ്പകള്‍ ഏറെയാണ് .നാളെ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഈ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ആതുരാലയങ്ങളില്‍ ചിലതും പരാധീനതകള്‍ക്ക് നടുവിലാണ്. തിരുനെല്ലി അപ്പപാറ പി.എച്ച്.സി.യില്‍ പോലും ഡോക്ടര്‍ ഇല്ലാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. ഉള്‍പ്പെടെ സമരം നടത്തിയ കാര്യവും നമ്മള്‍ ഓര്‍ കേണ്ടതുണ്ട്. ജില്ലയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചിട്ടും ഇന്നും വിദഗ്ദ ചികിത്സക്കായി ഇപ്പോഴും ചുരമിറങ്ങേണ്ട അവസ്ഥയാണ് ജില്ലയിലുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!