കല്‍പ്പറ്റ നഗരസഭയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെയ്യണം. മരങ്ങള്‍ മുറിക്കാതെ സംഭവിക്കുന്ന അപകടത്തിനും നഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം ഉടമസ്ഥനാണ് ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത സംരക്ഷിത മരങ്ങള്‍ മുറിച്ചു നീക്കാന്‍ നിലവിലെ ചട്ടങ്ങളും ഉത്തരവുകളും പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.