കല്‍പ്പറ്റ അനന്തവീര തിയേറ്ററിനു സമീപമുള്ള 5 പേര്‍ക്ക് കടിയേറ്റു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.കല്‍പ്പറ്റ നഗരസഭയിലും പരിസര പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാവുകയാണ്. കല്‍പ്പറ്റ അനന്തവീര തീയറ്ററിന് പിന്നിലുള്ള നിവാസികള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തെരുവുനായ ആക്രമണം ഉണ്ടാകുന്നത്. യാത്രക്കാരനടക്കം അഞ്ച് പേര്‍ക്കാണ് കടിയേറ്റത്. തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടി. അക്രമകാരിയായ നായയെ പിടികൂടണമെന്നാവശ്യപ്പെട്ട് നഗരസഭയുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഒരു മാസം മുന്‍പാണ് നഗരസഭയിലെ എമിലി, പള്ളിത്താഴെ റോഡ്,അമ്പിലേരി, മെസ്സ് ഹൗസ് റോഡ് എന്നിവിടങ്ങളില്‍ തെരു നായയുടെ ആക്രമണമുണ്ടായത്. അന്ന് നാല് വയസ്‌കാരിക്കടക്കം 31 പേരെയാണ് തെരുവുനായ ആക്രമിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളായിരുന്നു തെരുവുനായയെ പിടികൂടിയിരുന്നത്. എന്നാല്‍ നായയെ പിടികൂടാന്‍ എത്തുന്ന ഇവര്‍ക്കു ചിലവോ ആനുകൂല്യങ്ങളോ ലഭിക്കാതായതോടെ ഇത്തരം കേസുകളില്‍ ഇവരും വിസമ്മതിക്കുകയാണ്. പൂക്കോട് വെറ്റിനറി കോളേജില്‍ ബന്ധപ്പെട്ടാലും സമാന്തര അവസ്ഥയാണ്. നായെ ഇവിടെ കൊണ്ടു പോകണമെന്നാണ് ഇവരുടെ നിലപാട്. അക്രമകാരിയായ നായേ പിടികൂടാന്‍ നാട്ടുകാരും ഭയപ്പെടുന്നതോടെ നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാവുകയാണ്.