പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു; പെട്രോള്‍ വില 84ലേക്ക്

0

രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ 19 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.53 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 76.89 രൂപയായി.

ഇന്നലെ പെട്രോള്‍ ലിറ്ററിന് 8 പൈസയും ഡീസല്‍ 20 പൈസയും വര്‍ദ്ധിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് 81 രൂപ 72 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന് 75 രൂപ 18 പൈസ നല്‍കണം.

Leave A Reply

Your email address will not be published.

error: Content is protected !!