തലശ്ശേരി – മൈസൂരു റെയില്‍പാത ഹെലിബോണ്‍ സര്‍വ്വേ നടപടികള്‍ തുടങ്ങി

0

തലശ്ശേരി – മൈസൂരു റെയില്‍പാതയ്ക്കുള്ള ഹെലിബോണ്‍ സര്‍വ്വേക്കുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബത്തേരി ഹെലിപ്പാട് വേലിക്കെട്ടി തിരിച്ചു.സര്‍വ്വേയ്ക്കുള്ള സാധന സമഗ്രികള്‍ ഹെലികോപ്റ്ററില്‍ ഇവിടെയാണ് എത്തിക്കുക.കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ സര്‍വ്വേ ആരംഭിക്കും.സര്‍വ്വേയ്ക്കുള്ള ബേസ് ഗ്രൗണ്ടായാണ് സെന്റ്മേരീസ് കോളേജിനുള്ള സമീപമുള്ള ഹെലിപ്പാട് ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങോട്ടുള്ള പ്രവേശനം ഡിസംബര്‍ അഞ്ചുവരെ നിരോധി്ച്ചിട്ടുണ്ട്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷ്ണല്‍ ജ്യോഗ്രഫിക് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പാതയുടെ ഹെലിബോണ്‍ സര്‍വ്വേ നടത്തുന്നത്. സര്‍വ്വേ അധികൃതരുടെ നിര്‍്ദ്ദേശം പ്രകാരം ഗ്രൗണ്ടിനുചുറ്റും വേലികെട്ടി തിരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഇവിടെ രാപ്പകല്‍ സുരക്ഷാജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററാണ് സര്‍വ്വേയ്ക്കായി എത്തുകയെന്നാണ് അറിയുന്നത്. ഗ്രൗണ്ട് സര്‍വ്വേയ്ക്കായി ഏറ്റെടുത്തതോടെ ഇവിടെ നടത്തിയിരുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് സമീപത്തെ മറ്റൊരു മൈതാനിത്തിലേക്ക് മാറ്റി.

 

Leave A Reply

Your email address will not be published.

error: Content is protected !!