ഗല്ലിയന്‍ ബാരെ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു.ചീരാല്‍ മാളിയേക്കല്‍ ജീഷ്ണു – ജൈബി ദമ്പതികളുടെ മകന്‍ അദ്വികാണ് ചികിത്സാ സഹായം തേടുന്നത്. ചലന – സംസാരശേഷി നഷ്ട്ടപ്പെട്ട് കഴിഞ്ഞ രണ്ട് മാസക്കാലമായി വെന്റിലേറ്റര്‍ സഹായത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികില്‍സയിലാണ്.കേരള ഗ്രാമിണബാങ്കിന്റെ ചീരാല്‍ ബ്രാഞ്ചില്‍ അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഉദാരമതികള്‍ സഹായം നല്‍കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കുഞ്ഞിനായി ഇതുവരെ വസ്തുവകകള്‍ വിറ്റും കടം വാങ്ങിയും ഇതുവരെ പത്തുലക്ഷത്തോളം രൂപ ചിലവഴിച്ചു.തുടര്‍ ചികില്‍സക്ക് വകയില്ലാതെ പകച്ചു നില്‍ക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ പ്രദേശവാസികള്‍ ചേര്‍ന്ന് അദ്വിക് സഹായ നിധി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരള ഗ്രാമിണബാങ്കിന്റെ ചീരാല്‍ ബ്രാഞ്ചില്‍ അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഉദാരമതികള്‍ സഹായം നല്‍കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അക്കൗണ്ട് നമ്പര്‍- 401701010 074880
IFSC – KL GB 0040170,
ഫോണ്‍ പേ നമ്പര്‍ 7593068039