പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്.
പതിവുപോലെ തന്നെ ഇന്നും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്.ലിറ്ററിന് 28 പൈസയാണ് വര്‍ധിപ്പിച്ചത്.എന്നാല്‍ ഡീസലിന് ലിറ്ററില്‍ 17 പൈസ കുറയുകയും ചെയ്തു.ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.20 രൂപയും ഡീസലിന് 96.30 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 101.35 രൂപയും ഡീസലിന് 94.60 രൂപയുമാണ്.