പനമരം റവന്യൂ ബ്ലോക്ക് ആരോഗ്യമേളയുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു.സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ചാണ് റവന്യൂ ബ്ലോക്കുകളില്‍ ആരോഗ്യ മേളകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. വി അമ്പു വിഷയാവതരണം നടത്തി.ആരോഗ്യ മേളയോടനുബന്ധിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഫ്‌ളാഗ് ഓഫ് ചെയ്തു. പനമരം ഗവ. എല്‍.പി സ്‌കൂളില്‍ മേളയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷയായിരുന്നു.
മേളയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ഒ. ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, കായിക പ്രദര്‍ശന മത്സരങ്ങള്‍ തുടങ്ങി ആരോഗ്യസംബന്ധമായ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ സംബന്ധമായ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും അവരില്‍ കാലികമായ ആരോഗ്യ അവബോധം സൃഷ്ടിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ശിശുരോഗം, ഇ.എന്‍.ടി, അസ്ഥിരോഗം, ഡെന്റല്‍ വിഭാഗം, കണ്ണുരോഗ വിഭാഗം, ഹോമിയോ-ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, എന്‍.സി.ഡി. സ്‌ക്രീനിങ്, പാലിയേറ്റീവ് പ്രദര്‍ശന-വിപണന സ്റ്റാളുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, വനിതാ-ശിശു വികസന വകുപ്പ്-കുടുംബശ്രീ ഭക്ഷ്യമേള, എക്സൈസ് വകുപ്പിന്റെ ബോധവല്‍ക്കരണ സ്റ്റാള്‍, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി കിയോസ്‌ക്, ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ക്ലാസ്, ഇതര ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍
എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പനമരം ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിത്യ ബിജുകുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ഡി സജി, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, പനമരം പഞ്ചായത്ത് ആരോഗ്യ വഹദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രന്‍, , സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. സോമസുന്ദരന്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് കെ.എം ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.