റീസര്‍വ്വേ പ്രശ്‌നം: നാളെ താലൂക്ക് ഓഫീസ് മാര്‍ച്ച്
മാനന്തവാടി: വെള്ളമുണ്ട വില്ലേജ് പരിധിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് റീസര്‍വേ പ്രശ്‌നവുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്നത്. വര്‍ഷങ്ങളായി നികുതി അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ലോണ്‍ എടുക്കാനോ, സ്ഥലം വില്‍പ്പന നടത്താനോ, കൈമാറ്റം നടത്താനോ സാധിക്കാത്തതിനാല്‍ നിരന്തരമായി റീസര്‍വ്വേ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാളെ കര്‍ഷകസംഘം വെള്ളമുണ്ട വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. റീസര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക, അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന ധര്‍ണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും.