തേനീച്ച കര്‍ഷകര്‍ക്കായി തൊഴില്‍ സംരംഭം ഒരുക്കി കേരള കാര്‍ഷിക സര്‍വകലാശാല

0

കല്‍പ്പറ്റ: തേന്‍ ഉല്‍പ്പാദനത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനവും കാര്‍ഷികവിളകളുടെ പരാഗണം വര്‍ദ്ധിക്കുന്ന തിലൂടെ മികച്ച വിളവും നല്‍കാന്‍ ഉതകുന്ന ഒരു തൊഴില്‍ സംരംഭം എന്ന നിലയില്‍, തേനീച്ച വളര്‍ത്തലിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം വയനാട് ഏഴു ദിവസം ദൈര്‍ഘ്യമുള്ള തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.

തേനീച്ച വളര്‍ത്തലിന്റെ പ്രായോഗിക പരിശീലനവും വിവിധ രോഗകീടനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും തേനീച്ച കോളനികളുടെ പരിപാലനമുറകളെകുറിച്ചുമുള്ള പ്രായോഗിക അറിവ് നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലകര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ തേനീച്ച കോളനിയും കൂടും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്തു.

ഡോക്ടര്‍ ജയശ്രീ കൃഷ്ണന്‍കുട്ടി കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടര്‍ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും തേനീച്ച കോളനിയും കൂടും കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോക്ടര്‍ അലന്‍ തോമസ് വിതരണംചെയ്തു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!