വീട്ടുമുറ്റത്ത് ശുദ്ധജലം നല്‍കുന്ന കിണറുണ്ടായിട്ടും പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന കേണിയെ കൈവിടാതെ ഗോത്രജനത. നൂല്‍പ്പുഴ പഞ്ചായത്തിലെ വനഗ്രാമമായ മണിമുണ്ടയിലെ കാട്ടുനായ്ക്ക കോളനിയിലെ 9 കുടുംബങ്ങളാണ് ഇപ്പോഴും വനാതിര്‍ത്തിയില്‍ ശുദ്ധജലം ചുരത്തുന്ന കേണിയില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത്.
വീട്ടുമുറ്റത്ത് ശുദ്ധജലം ലഭിക്കുന്ന കിണറുണ്ട്. എന്നാലും വനഗ്രാമമായ മണിമുണ്ടയിലെ കാട്ടുനായ്ക്ക കോളനിയിലെ കുടുംബങ്ങള്‍ ഇപ്പോഴും ആശ്രിയിക്കുന്നത് പൂര്‍വ്വീകര്‍ ഉപയോഗിച്ചിരുന്ന കേണിയെയാണ്. ഭക്ഷണം പാകം ചെയ്യാനുള്ള ജലം ഇവര്‍ വനാതിര്‍ത്തിയിലെ ഈ കേണിയില്‍ നിന്നുമാണ് എടുക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവരുടെ പൂര്‍വ്വീകര്‍ ഇവിടെനിന്നുമായിരുന്നു വെള്ളം എടുത്തിരുന്നത്. പിന്നീട് കോളിയില്‍ കിണര്‍ നിര്‍മ്മിച്ചെങ്കിലും ഇവര്‍ പൂര്‍വ്വീകരുടെ പാത തുടരുകയാണ്. കേണിയില്‍ നിന്നും ഇപ്പോഴും വെള്ളം ശേഖരിക്കുന്നത് കോളിയിലെ 9 കുടുംബങ്ങളാണ്. പനംകുറ്റി ഇറക്കിയതായിരുന്നു മുമ്പുള്ള കേണി. കാലം മാറിയതോടെ കുറച്ചുപരിഷ്‌കരണം കേണിക്കുമുണ്ടായി.
കോണ്‍ക്രീറ്റ് റിംഗ് വാര്‍ത്തിറക്കി. കത്തുന്നവേനലിലും പള്ളനിറയെ വെള്ളമുണ്ടാകും കേണിയില്‍. കണ്ണാടിപോലെ ശുദ്ധമായ ജലത്തിന് നല്ല തണുപ്പാണ്. പൂര്‍വ്വീകര്‍ക്ക് പതിറ്റാണ്ടുകളായി ജലം നല്‍കിയിരുന്ന ഈ കേണിയെ തങ്ങള്‍ ഉപേക്ഷിക്കില്ലാന്നും ഏതുസമയം ജലം തരുമെന്നുമാണ് കോളനിയിലെ മുതിര്‍ന്നവര്‍ പറയുന്നത്. കോളനിയില്‍ നിന്നും മൂന്ന്ൂറ് മീറ്റര്‍ അകലെയായി വനാതിര്‍ത്തിയിലാണ് കേണി സ്ഥിതിചെയ്യുന്നത്.