കൊവിഡ് വ്യാപനം; ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ

0

കൊവിഡ് വ്യാപനം; ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഇന്ന് മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

പ്രവൃത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ 5 ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതിനല്‍കണമെന്നും യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!