പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നുകൂടി അപേക്ഷിക്കാം. സമയ പരിധി ഇന്നു വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും മുഖ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും അപേക്ഷിക്കാനാകില്ല.തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കുന്നതിനും ഇതിലൂടെ അവസരമുണ്ട്. പുതിയ അപേക്ഷകളും പുതുക്കല്‍ അപേക്ഷകളും സമര്‍പ്പിക്കാനുള്ള സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. മുഴുവന്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഇതുവരെയും അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. മുഴുവന്‍ എ പ്ലസ് കിട്ടിയതില്‍ 5812 പേര്‍ക്കാണ് ഇനി പ്രവേശനം ലഭിക്കാനുള്ളത്.