കാലം തെറ്റിയ മഴ; ജില്ലയിലെ നെല്‍കര്‍ഷകര്‍ കടുത്ത ആശങ്കയില്‍
കാലം തെറ്റി പെയ്യുന്ന മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതയ്ക്കുന്നത് നെല്‍കര്‍ഷകര്‍ക്കാണ്. നഞ്ച കൃഷിയില്‍ നെല്‍ ചെടിയില്‍ കതിരിടുന്ന സമയത്താണ് ശക്തമായ മഴ പെയ്യുന്നത്. ഇത് നെല്‍ ഉല്‍പ്പാദനം നന്നേ കുറയാനും രോഗബാധ വര്‍ധിക്കാനും സാധ്യതുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും അപേക്ഷിച്ച് ഈ വര്‍ഷം ജില്ലയില്‍ കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷി ഇറക്കിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരുപോലെ മഴ ദുരിതം വിതക്കുകയാണ്. അതേസമയം കൃഷിഭവന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ട്.
നെല്‍കൃഷിയെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കൃത്യമായി നടപ്പാക്കുന്നുമില്ല. അതിനാല്‍ ഭാരിച്ച ഉല്‍പ്പാദന ചെലവാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം നെല്‍കൃഷിക്ക് രോഗബാധയും കീട ശല്യവും രൂക്ഷമാണ്. ഇനി വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകള്‍ കര്‍ഷകര്‍ക്ക് കടുത്ത ആശങ്ക മാത്രമാണ് സമ്മാനിക്കുന്നത്.