കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: ജില്ലയില്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം

0

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി. സമരത്തെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ രണ്ട് ദിവസത്തെ നഷ്ടം നാല്‍പ്പത് ലക്ഷത്തിലധികം രൂപ. ജില്ലയിലെ മൂന്ന് ഡിപ്പോയിലും കൂടിയുള്ള ഏകദേശ കണക്കാണിത്.

സാധാരണ നിലയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിക്കുന്നത് ബത്തേരി ഡിപ്പോയിലാണ് ഇവിടെ ഏകദേശം ശരാശരി ഒരു ദിവസം ഒന്‍പത് ലക്ഷത്തിനടുത്ത് കലക്ഷന്‍ ലഭിക്കാറുണ്ട്.

മാനന്തവാടിയില്‍ ഏഴ് ലക്ഷത്തിന്റെയും കല്‍പ്പറ്റ ഡിപ്പോയില്‍ നാലര ലക്ഷത്തിന്റെയും കലക്ഷനാണ് ലഭിക്കാറ്. അങ്ങനെ വന്നാല്‍ സാധാരണ നിലയില്‍ ഇരുപത് ലക്ഷത്തിലധികം തുകയാണ് ലഭിക്കേണ്ടത്. ഇത് ഒരു ദിവസത്തേതാണ്.പണിമുടക്കിനെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Leave A Reply

Your email address will not be published.

error: Content is protected !!