7 ദിവസത്തിന് ശേഷം ജോലിക്ക് ഹാജരാകണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാര്‍ഗരേഖ പരിഷ്‌കരിച്ചു

0

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൊവിഡ് മാര്‍ഗരേഖ പരിഷ്‌കരിച്ചു.കൊവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ ലക്ഷണങ്ങളില്ലെങ്കില്‍ 7 ദിവസത്തിന് ശേഷം ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ്. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന മതി.രോഗലക്ഷണങ്ങള്‍ ഉള്ളവരാണെങ്കില്‍ ഏഴ് ദിവസത്തിന് ശേഷം ആര്‍.ടി.പി സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ജോലിക്ക് എത്തണം.

ഗുരുതര രോഗം /ജീവിത ശൈലി രോഗങ്ങളുള്ളവര്‍ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും 7 ദിവസത്തിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കില്‍ ഓഫിസില്‍ ഹാജരാകണം എന്നതാണ് പുതുക്കിയ മാര്‍ഗരേഖ.

Leave A Reply

Your email address will not be published.

error: Content is protected !!