മുഖക്കുരു അകറ്റാനും താരനകറ്റാനും ബീറ്റ്‌റൂട്ട് ബെസ്റ്റ്; ഇങ്ങനെ ഉപയോഗിക്കൂ…
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ മികച്ച മാര്‍ഗ്ഗമാണ് ബീറ്റ്‌റൂട്ട്. ഒരു ചെറിയ പാത്രത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസും തേനും പാലും മിക്‌സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് അല്‍പം പഞ്ഞിയെടുത്ത് മുക്കി കണ്‍പോളകളില്‍ വയ്ക്കുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം.താരനകറ്റാനും ബീറ്റ്‌റൂട്ട് മികച്ചൊരു പ്രതിവിധിയാണ്. ബീറ്റ്‌റൂട്ട് ജ്യൂസിനൊപ്പം അല്‍പം വിനാഗിരിയോ ചെറുചൂടുവെള്ളമോ ചേര്‍ക്കുക. ഇത് മുടിയിഴകളില്‍ പുരട്ടുക. ശേഷം ഷാംപൂ ഉപയോ?ഗിച്ച് കഴുകിക്കളയാം.
താരനകറ്റാനും ബീറ്റ്‌റൂട്ട് മികച്ചൊരു പ്രതിവിധിയാണ്. ബീറ്റ്‌റൂട്ട് ജ്യൂസിനൊപ്പം അല്‍പം വിനാഗിരിയോ ചെറുചൂടുവെള്ളമോ ചേര്‍ക്കുക. ഇത് മുടിയിഴകളില്‍ പുരട്ടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. രണ്ട് സ്പൂണ്‍ തൈര് ചേര്‍ത്ത് ബീറ്റ്‌റൂട്ട് അടിച്ചെടുക്കുക. ഇതിലേക്ക് അല്‍പം ആല്‍മണ്ട് ഓയില്‍ ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
മുടികൊഴിച്ചില്‍ അകറ്റാന്‍ ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. ഒരു ബീറ്റ്‌റൂട്ടിന്റെ ജ്യൂസും രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലുമായി ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചര്‍മ്മത്തിലും മുടിയിഴകളിലും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം.