കൊവിഡ് : ആല്‍ഫ വകഭേദം നായ്ക്കളിലും പൂച്ചകളിലും കണ്ടെത്തിയതായി പഠനം

0

വളര്‍ത്തുമൃഗങ്ങള്‍ക്ക് സാര്‍സ് കോവ് 2 ന്റെ ആല്‍ഫ വകഭേദം ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോര്‍ഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതിനെ യുകെ വേരിയന്റ് അല്ലെങ്കില്‍ ആ.1.1.7 എന്നറിയപ്പെടുന്നു. ഈ വകഭേദം അതിന്റെ വര്‍ദ്ധിച്ച സംക്രമണക്ഷമതയും പകര്‍ച്ചവ്യാധിയും കാരണം ഇംഗ്ലണ്ടില്‍ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തില്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങളില്‍ സാര്‍സ് കോവ് 2 ആല്‍ഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയല്‍ പഠനമാണിത്. രണ്ട് പൂച്ചകള്‍ക്കും ഒരു നായയ്ക്കും പിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നു.

ഈ വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖം വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു. ‘ഈ വളര്‍ത്തുമൃഗങ്ങള്‍ക്കെല്ലാം കഠിനമായ മയോകാര്‍ഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ഉള്‍പ്പെടെയുള്ള ഹൃദ്രോഗത്തിന്റെ തുടക്കമുണ്ടായിരുന്നു…’ – യുകെയിലെ റാല്‍ഫ് വെറ്ററിനറി റഫറല്‍ സെന്ററിലെ ഗവേഷകനായ ലൂക്കാ ഫെറാസിന്‍ പറഞ്ഞു.

കൊവിഡ് 19 ആല്‍ഫ വേരിയന്റ് ബാധിച്ച പൂച്ചകളുടെയും നായ്ക്കളുടെയും ആദ്യ കേസുകള്‍ ഞങ്ങളുടെ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പമുണ്ടമായിരുന്ന മറ്റ് മൃഗങ്ങള്‍ക്ക് സാര്‍സ് കോവ് 2 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ലൂക്കാ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളിലെ കൊവിഡ് അണുബാധ താരതമ്യേന അപൂര്‍വമായ അവസ്ഥയായി തുടരുന്നു. ഞങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്കാണ് ഇത് പകരുന്നത്. തിരിച്ചും സംഭവിക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!