കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പൗഡര്‍ വിതറുന്നത് അപകടം! ക്യാന്‍സര്‍ വിതറും പൗഡറുകള്‍

0

ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകളും പരാതികളുമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബേബി പൗഡറുകള്‍ ക്യാന്‍സറിന് കാരണമായ സാഹചര്യങ്ങള്‍ വരെയുണ്ട്. ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിലൂടെ അണ്ഡാശയ കാന്‍സര്‍ വന്ന 22 സ്ത്രീകള്‍ നല്‍കിയ കേസില്‍ അമേരിക്ക ആസ്ഥാനമായ ആഗോള കുത്തക കമ്പനി 32,169 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്. കോടതി ഉത്തരവിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുവാനാണ് അച്ഛനമ്മമാര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ വിശ്വസിച്ച് വാങ്ങുന്ന ബേബി പൗഡറുകള്‍ പലപ്പോഴും അപകടം ക്ഷണിച്ച് വരുത്താറാണ് പതിവ്. അത്തരത്തില്‍ ബേബി പൗഡറുകളുടെ ഉപയോഗത്തെ തുടര്‍ന്ന് അര്‍ബുദരോഗ ബാധിതരായവര്‍ നിരവധിയാണ്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് എങ്ങനെയാണ് ടാല്‍ക്കം പൗഡറുകള്‍ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ബേബിപൗഡറില്‍ ഉള്ള ചെറിയ കണികകള്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസത്തോടൊപ്പം ശ്വാസകോശത്തിന്റെ ഏറ്റവും ചെറിയ അറകളില്‍ വരെ എത്തുന്നു. തന്മൂലം വിട്ടുമാറാത്ത ശ്വാസംമുട്ടല്‍, ചുമ, അടിക്കടിയുള്ള ന്യുമോണിയ തുടങ്ങിവ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് എങ്ങനെയാണ് ടാല്‍ക്കം പൗഡറുകള്‍ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ബേബി പൗഡറില്‍ ഉള്ള ചെറിയ കണികകള്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസത്തോടൊപ്പം ശ്വാസകോശത്തിന്റെ ഏറ്റവും ചെറിയ അറകളില്‍ വരെ എത്തുന്നു. തന്മൂലം വിട്ടുമാറാത്ത ശ്വാസംമുട്ടല്‍, ചുമ, അടിക്കടിയുള്ള ന്യുമോണിയ തുടങ്ങിവ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. ചില സാഹചര്യങ്ങളില്‍ ബേബി പൗഡറുകള്‍ അലര്‍ജി ഉണ്ടാക്കാം. അലര്‍ജി മൂലം തൊലിപ്പുറത്തു ചൊറിച്ചിലും നീരും ഉണ്ടാകാം.

പൗഡര്‍ ഉപയോഗിക്കുകയാണെങ്കില്‍ മറ്റൊരു മുറിയില്‍ വച്ച് അല്‍പം പൗഡര്‍ കയ്യിലെടുത്ത് നന്നായി തുടച്ചശേഷം കുഞ്ഞിന്റെ മുറിയിലേക്കു പോയി കുഞ്ഞിന്റെ ദേഹത്തു തടവുക. പൗഡര്‍ കുഞ്ഞിന്റെ കണ്ണില്‍ വീഴരുത്. പൗഡര്‍ പാത്രം ഒരിക്കലും മുഖത്തിനു നേരേ പിടിച്ചു തുറക്കുവാനും പാടില്ല. പൗഡര്‍ പഫും ഉപയോഗിക്കാന്‍ പാടില്ല. കുഞ്ഞുങ്ങളില്‍ പൗഡര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!