സംസ്ഥാത്ത് ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഉടമകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കണ്ണൂരില്‍ പറഞ്ഞു.