അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി. നേതൃത്വത്തില്‍ ഡി.ടി.പി.സി.ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ധര്‍ണ്ണ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.18 വര്‍ഷമായി ജോലി ചെയ്തിരുന്ന നാല് ജീവനക്കാരെയാണ് അകാരണമായി അടുത്തിടെ പിരിച്ചുവിട്ടത്.എം.വി.തോമസ് അധ്യക്ഷനായിരുന്നു. ഉമ്മര്‍ കുണ്ടാട്ടില്‍,എ പി. കുര്യാക്കോസ്, റോയി ജേക്കബ്, കെ.കെ. രാജേന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.