പവന് 36,000 രൂപയും കടന്ന് സ്വര്‍ണ വില

0

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയാണ് വില. ഒരു ഗ്രാമിന് 4,515 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,490 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1826.73 ഡോളറിലാണ് വ്യാപാരം.ഈ മാസം ഇതു വരെ പവന് 920 രൂപയാണ് കൂടിയത് . ജൂണില്‍ പവന് 1,680 രൂപ ഞ്ഞിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് 2023ല്‍ പലിശ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചു. ജൂണ്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!