ആര്‍.ടി.പി.സി.ആര്‍  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍ 

0

കര്‍ണാടകയില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം.കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ളവര്‍ക്കാണ് കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.നേരത്തെ ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെയും പരിഗണിച്ചിരുന്നു.ബസ്സ് യാത്രക്കാര്‍ക്ക് മാത്രമല്ല ട്രെയിന്‍ , വിമാന യാത്രക്കാര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പൊതുവെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഇടയാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!