രാഹുല്‍ഗാന്ധി എം.പി ഓഫീസില്‍ എസ്.എഫ്.ഐ സമരത്തിനിടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ക്കപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്.ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിജി ചിത്രം തകര്‍ക്കപ്പെട്ട കേസില്‍ എം.പിയുടെ ഓഫീസ് സെക്രട്ടറിയുള്‍പ്പെടെ 4 പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. എന്നാല്‍ അറസ്റ്റ് സി.പി.എം തിരക്കഥയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പ്രതികളാക്കിയത് പിണറായി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും, യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ, ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, കെ കെ അബ്രഹാം, എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ എല്‍ പൗലോസ്, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, കെ.വി പോക്കര്‍ ഹാജി, അഡ്വ. ടി.ജെ ഐസക്ക്, അഡ്വ. എന്‍.കെ വര്‍ഗീസ്, വി.എ മജീദ്, പി.പി ആലി തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കി.